കണ്ണൂര്‍: പാനൂര്‍ മന്‍സൂര്‍ കൊലക്കേസില്‍ ക്രൈബ്രാഞ്ച് കസ്റ്റഡിയില്‍ വാങ്ങിയ പ്രതികളുടെ തെളിവെടുപ്പ് പൂര്‍ത്തിയായി. കസ്റ്റഡി കാലാവധി തീരുന്നതിനാല്‍ ഇന്ന് തിരികെ കോടതിയില്‍ ഹാജരാക്കും. പ്രതികള്‍ തമ്മില്‍ കൃത്യത്തിനു മുന്‍പും ശേഷവും ബന്ധപ്പെട്ടതിന്റെ ഫോണ്‍ വിവരങ്ങളാണ് പ്രധാനമായും ശേഖരിച്ചത് ക്രൈംബ്രാഞ്ച് ശേഖരിച്ചത്.
ഇവരില്‍ നിന്ന് പിടിച്ചെടുത്ത ഫോണിലെ കോള്‍ രേഖകള്‍ സംബന്ധിച്ച് പ്രതികളോട് ചോദിച്ചറിഞ്ഞു . അതേ സമയം കൊവിഡ് പോസിറ്റീവായതിനാല്‍ കസ്റ്റഡിയില്‍ ലഭിക്കാതിരുന്ന ഒന്നാം പ്രതി ഷിനോസിനെ ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ചിന് കഴിഞ്ഞിട്ടില്ല.
പ്രതിപട്ടികയിലെ പലരെയും ഇനിയും പിടികൂടിയിട്ടില്ല. മന്‍സൂര്‍ വധവുമായി ബന്ധപ്പെട്ട് പ്രധാന പ്രതികളെ പിടിക്കാന്‍ പൊലീസ് തയ്യാറാകുന്നില്ലെന്ന ആരോപണവുമായി മുസ്ലിം ലീഗ് രംഗത്ത് വന്നിട്ടുണ്ട്.