പാനൂര്‍ ചൊക്ലിയിലെ സനൂപ്..സിനിമാനടനല്ല …വെളുത്തിട്ടുമല്ല; വിനായകന്‍ വിഷയത്തില്‍ ഹരീഷ് പേരടി

ടന്‍ വിനായകന് എതിരായ പൊലീസ് നടപടിയില്‍ സമൂഹമാധ്യമങ്ങളില്‍ പല പ്രതികരണങ്ങള്‍ നടക്കുകയാണ്. ഇതിനിടയില്‍ പാനൂര്‍ ചൊക്ലിയില്‍ സനൂപ് എന്ന യുവാവിനെതിരെ വന്ന പൊലീസ് നടപടി ഓര്‍മിപ്പിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് നടന്‍ ഹരീഷ് പേരടി. വിനായകന് വേണ്ടി ഇപ്പോള്‍ രംഗത്തെത്തുന്നവര്‍ എന്തുകൊണ്ട് അന്ന് സനൂപിനെ പിന്തുണച്ച് എത്തിയില്ല എന്ന ചോദ്യമാണ് ഹരീഷ് പേരടി ഉയര്‍ത്തുന്നത്.

”പാനൂര്‍ ചൊക്ലിയിലെ സനൂപ്..സിനിമാനടനല്ല …വെളുത്തിട്ടുമല്ല…അയാളുടെ ജാതി ആര്‍ക്കുമറിയില്ല. ഈ ഒക്ടോബര്‍ 10 ന് അയാള്‍ പൊലീസിനോട് ഒരു ചോദ്യം ചോദിച്ചു…സീറ്റ് ബെല്‍റ്റ് ഇടാതെ നിങ്ങള്‍ എങ്ങിനെയാണ് പൊലീസ് വാഹനത്തില്‍ യാത്ര ചെയ്യുന്നത് എന്ന്..പൊലീസ് കേസുമെടുത്തു…പൊലീസിന്റെ ഐഡി ചോദിച്ച സിനിമാനടനൊടൊപ്പം നില്‍ക്കുന്ന എല്ലാ പുരോഗമന രോമങ്ങളും സനൂപിനെ കണ്ടില്ലെന്ന് നടിച്ചു”, ഹരീഷ് പേരടി കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

“പാനൂര്‍ ചൊക്ലിയിലെ സനൂപ്..സിനിമാനടനല്ല …വെളുത്തിട്ടുമല്ല…അയാളുടെ ജാതി ആര്‍ക്കുമറിയില്ല…ഈ oct 10 ന് അയാള്‍ പോലിസിനോട് ഒരു ചോദ്യം ചോദിച്ചു…സീറ്റ് ബെല്‍റ്റ് ഇടാതെ നിങ്ങള്‍ എങ്ങിനെയാണ് പോലീസ് വാഹനത്തില്‍ യാത്ര ചെയ്യുന്നത് എന്ന്..പോലീസ് കേസ്സുമെടുത്തു…പോലിസിന്റെ കഉ ചോദിച്ച സിനിമാനടനൊടൊപ്പം നില്‍ക്കുന്ന എല്ലാ പുരോഗമന രോമങ്ങളും സനൂപിനെ കണ്ടില്ലെന്ന് നടിച്ചു…അടുത്ത് ജന്‍മത്തിലെങ്കില്ലും ഒരു സിനിമാനടനാവണം എന്ന് കേരളത്തിലെ ചെറുപ്പക്കാര്‍ ആഗ്രഹിച്ചാല്‍ അത് സംസ്ഥാന പുരസ്‌കാരം കിട്ടാന്‍ വേണ്ടിയല്ല…മറിച്ച് മനുഷ്യാവകാശത്തിനുവേണ്ടിയാണെന്ന് കരുതിയാല്‍ മതി…പ്രശ്‌നം സര്‍ക്കാറും പോലീസ് നയവുമാണ്…എന്ന് നാടകക്കാരനായ സിനാമാനടന്‍..ഹരീഷ് പേരടി …ജാഗ്രതൈ.”

Top