കോഴിക്കോട് : മാവോയിസ്റ്റ് ബന്ധം ആരോപിച്ച്, യു.എ.പി.എ കേസില്‍ റിമാന്റില്‍ കഴിയുന്ന 2 യുവാക്കളെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് പോലീസ് നല്‍കിയ അപേക്ഷയില്‍ കോടതി ഇന്ന് വാദം കേള്‍ക്കും.
പ്രതികളെ 5 ദിവസം കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെട്ടാണ് പോലീസ്, കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതിയില്‍ കസ്റ്റഡി അപേക്ഷ നല്‍കിയത്. പ്രതികള്‍ക്കെതിരെ കൂടുതല്‍ തെളിവുകളും പോലീസ് കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.
കോഴിക്കോട് പ്രിൻസിപ്പൽ ആന്റ് സെഷൻസ് കോടതി രാവിലെ 11 മണിക്കാണ് അപേക്ഷ പരിഗണിക്കുക. പ്രതികളിൽ നിന്നും പിടിച്ചെടുത്ത ലാപ്ടോപ്പ്, മൊബൈൽ, പെൻഡ്രൈവ്, മെമ്മറി കാർഡ് എന്നിവയിൽ നിന്ന് നിർണായക വിവരങ്ങൾ കിട്ടിയെന്ന് പൊലീസ് അവകാശപ്പെടുന്നു. ഈ വിവരങ്ങൾ കൂടി ഉൾപെടുത്തിയാവും ചോദ്യം ചെയ്യൽ. അതേസമയം പ്രതികളുടെ ജാമ്യ ഹർജി നാളെ ഹൈക്കോടതി പരിഗണിക്കും.