കോഴിക്കോട് : മാവോയിസ്റ്റ് ബന്ധം ആരോപിച്ച് കോഴിക്കോട് പന്തീരാംകാവില്‍ അറസ്റ്റിലായ അലനും താഹയും നല്‍കിയ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. വ്യാജ തെളിവുകളുണ്ടാക്കി മാവോവാദി കേസില്‍ കുടുക്കിയെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതികള്‍ കോടതിയെ സമീപിച്ചിരിക്കുന്നത്.
അതേസമയം യുഎപിഎ ചുമത്താന്‍ തക്ക തെളിവുകള്‍ ഇരുവര്‍ക്കുമെതിരെ ഉണ്ടെന്നും ജാമ്യം നല്‍കരുതെന്നുമാണ് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്നാണ് ഇരുവരും ഹൈക്കോടതിയെ സമീപിച്ചത്.