പാനൂര്‍ കൊലപാതകം; അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റണമെന്ന് മുല്ലപ്പള്ളി

കണ്ണൂര്‍: പാനൂരിലെ ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകം അന്വേഷിക്കുന്ന ഉദ്യോഗസ്ഥന്‍ ഡിവൈഎസ്പി ഇസ്മയിലിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ഇസ്മയില്‍ സിപിഎം നേതാക്കളുടെ കയ്യിലെ പാവയാണെന്ന് മുല്ലപ്പള്ളി ആരോപിച്ചു.

‘കണ്ണൂരില്‍ നട്ടെല്ലുള്ള പൊലീസുദ്യോഗസ്ഥര്‍ ഇല്ലാതായെന്നും ഇപ്പോഴുള്ളവര്‍ സിപിഎമ്മിന്റെ കയ്യിലെ പാവകളാണെന്നും മുല്ലപ്പള്ളി വിമര്‍ശിച്ചു. അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റാതെയുള്ള അന്വേഷണത്തില്‍ കോണ്‍ഗ്രസിന് വിശ്വാസമില്ല. കമ്യൂണിസ്റ്റ് പാര്‍ട്ടി ചാടാന്‍ പറയുമ്പോള്‍ ചാടുന്നയാളാണ് അന്വേഷണ ഉദ്യോഗസ്ഥന്‍. പരാജയ ഭീതി മൂലമാണ് സിപിഎം സംസ്ഥാനത്തൊന്നാകെ അക്രമം അഴിച്ചു വിടുന്നതെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി.

 

Top