ന്യൂഡല്‍ഹി: പാപ്പിനിശേരിയില്‍ ബി.ജെ.പി പ്രവര്‍ത്തകനെ വീട്ടില്‍ക്കയറി വെട്ടിക്കൊന്ന സംഭവവുമായി സി.പി.എമ്മിന് ബന്ധമില്ലെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.
ഇതൊരു രാഷ്ട്രീയ കൊലപാതകമല്ല. പ്രാദേശികമായി നടന്ന സംഭവവുമായി ബന്ധപ്പെട്ട പ്രശ്‌നമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നും കോടിയേരി പറഞ്ഞു.
ബംഗാളില്‍ കോണ്‍ഗ്രസുമായി സഖ്യത്തിലേര്‍പ്പാടാനുള്ള തീരുമാനത്തെക്കുറിച്ച് കേന്ദ്രകമ്മിറ്റി യോഗത്തിന് പ്രതികരിക്കുമെന്നും കോടിയേരി വ്യക്തമാക്കി.