ന്യൂഡല്‍ഹി: ബിഹാറിനു പ്രത്യേക പദവി വേണമെന്ന് ആവശ്യപ്പെട്ട് ജന്‍ അധികാര്‍ പാര്‍ട്ടി(ജെഎപി) എംപി പപ്പു യാദവ്. ബിഹാറിന് പ്രത്യേക പദവി ആവശ്യപ്പെട്ട് ലോക്‌സഭ സെക്രട്ടറി ജനറലിനു പപ്പു യാദവ് നോട്ടീസ് നല്‍കിയിരുന്നു. ഇതിന്മേല്‍ അടിയന്തര ചര്‍ച്ചവേണമെന്നും പപ്പു സഭയില്‍ ആവശ്യപ്പെട്ടിരുന്നു.
ആന്ധ്രാപ്രദേശിനു പ്രത്യേക പദവി വേണമെന്ന് ആവശ്യപ്പെട്ട് ടിഡിപി എംപിമാരുടെ പ്രതിഷേധത്തിനിടെയാണ് പപ്പു യാദവ് ലോക്‌സഭയില്‍ ബിഹാര്‍ വിഷയം ഉന്നയിച്ചത്.
അതേസമയം തുടര്‍ച്ചയായ 13ാം ദിവസവും കേന്ദ്ര സര്‍ക്കാരിനെതിരായ അവിശ്വാസപ്രമേയ നോട്ടീസ് പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് ടിഡിപി, വൈഎസ്ആര്‍ കോണ്‍ഗ്രസ് എംപിമാരുടെ പ്രതിഷേധത്തെ തുടര്‍ന്നു സഭ സ്തംഭിച്ചിരുന്നു.