പോര്‍ട്ട് മോറിസ്ബി: പാപ്പുവ ന്യൂഗിനിയയില്‍ വന്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 8.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ഭൂചലനത്തിനു പിന്നാലെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം സുനാമി മുന്നറിയിപ്പും നല്‍കിട്ടുണ്ട്.
അടുത്ത മൂന്നു മണിക്കൂറിനുള്ളില്‍ പാപ്പുവ ന്യൂഗിനിയയുടെ തീരങ്ങളില്‍ സുനാമി ഉണ്ടാകുമെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നുണ്ട്.
ഇതിനു മുന്‍പും തുടര്‍ച്ചയായ ഭൂചലനങ്ങള്‍ ഇവിടെ ഉണ്ടായെങ്കിലും സുനാമി മുന്നറിയിപ്പ് നല്‍കിയിരുന്നില്ല. എന്നാല്‍ ഇപ്പോഴുണ്ടായ ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.