ടോക്യോ: പാരാലിമ്പിക്‌സില്‍ ഇന്ത്യയുടെ ടേബിള്‍ ടെന്നീസ് താരം ഭവിന പട്ടേല്‍ നോക്കൗട്ട് ഘട്ടത്തിലേക്ക് പ്രവേശിച്ചു. വനിതകളുടെ ടേബിള്‍ ടെന്നീസില്‍ ഗ്രൂപ്പ് എ യില്‍ നിന്നുമാണ് താരം നോക്കൗട്ട് ഘട്ടത്തിലേക്ക് കടന്നത്.
ഗ്രേറ്റ് ബ്രിട്ടന്റെ മീഗന്‍ ഷാക്ക്‌ലെറ്റോണിനെ കീഴടക്കിയാണ് താരം അടുത്ത റൗണ്ടിലേക്ക് കടന്നത്. ഒന്നിനെതിരേ മൂന്നു സെറ്റുകള്‍ക്കാണ് ഭവിനയുടെ വിജയം. സ്‌കോര്‍: 11-7, 9-11, 17-15, 13-11.
ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തില്‍ ഭവിന ചൈനയുടെ ഷോ യിങ്ങിനോട് 3-0 എന്ന സ്‌കോറിന് പരാജയപ്പെട്ടിരുന്നു. എന്നാല്‍ നിര്‍ണായ മത്സരത്തില്‍ തിരിച്ചടിച്ച ഭവിന നോക്കൗട്ടിലേക്ക് കടക്കുകയായിരുന്നു. നോക്കൗട്ട് റൗണ്ടില്‍ സൗത്ത് കൊറിയയുടെ മി ഗ്യൂ ലീയാണ് ഭവിനയുടെ എതിരാളി.