ന്യൂഡല്‍ഹി: അര്‍ദ്ധസൈനിക വിഭാഗത്തില്‍ 2.28ശതമാനം വനിതകള്‍ മാത്രമേ ഉള്ളുവെന്ന് ലോക്‌സഭയില്‍ സര്‍ക്കാര്‍. അപകടം നിറഞ്ഞ അവസ്ഥയില്‍ ജോലി ചെയ്യേണ്ടി വരിക, കുടുംബത്തില്‍ നിന്ന് വിട്ടുനില്‍ക്കുക തുടങ്ങിയ കാരണങ്ങള്‍ മൂലമാണ് വനിതകളുടെ എണ്ണത്തില്‍ കുറവു വരുന്നതെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
8.99ലക്ഷം പേരുള്ള അര്‍ദ്ധസൈനിക വിഭാഗത്തില്‍ വനിതകളുടെ എണ്ണം 20,568 ആണ്. ഇതില്‍ ഏറ്റവും കൂടുതല്‍ പേര്‍ (5.12ശതമാനം) സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സിലാണ് സേവനം അനുഷ്ഠിക്കുന്നത്. 2.15 ശതമാനം പേര്‍ സെന്‍ട്രല്‍ റിസേവ് പൊലീസ് ഫോഴ്‌സിലും പ്രവര്‍ത്തിക്കുന്നു. സംസ്ഥാന പൊലീസ് സേനയില്‍ സേവനം അനുഷ്ഠിക്കുന്നത് 6.44ശതമാനം വനിതകളാണ്. ഇതിനാല്‍ എല്ലാ സംസ്ഥാന സര്‍ക്കാരുകളോടും കേന്ദ്രം വനിതകളുടെ റിക്രൂട്ട്‌മെന്റ് ത്വരിതപ്പെടുത്താനും അവരുടെ എണ്ണം 33ശതമായി ഉയര്‍ത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
ഒറ്റപ്പട്ടസ്ഥലങ്ങളില്‍ താമസസകര്യത്തിനുള്ള ബുദ്ധിമുട്ട്, മറ്റ് മേഖലകളിലുള്ള മെച്ചപ്പെട്ട ജോലികള്‍ എന്നിവയും വനിതകള്‍ സൈനിക വിഭാഗത്തില്‍ ചേരുന്നതില്‍ നിന്നും പിന്നോട്ടു പോകാന്‍ കാരണമാകുന്നതായി ലോക്‌സഭയില്‍ നല്‍കിയ മറുപടിയില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു വ്യക്തമാക്കി.