ന്യൂഡല്‍ഹി: ആറ് പാരാമിലിട്ടറി വിഭാഗങ്ങളിലായി രാജ്യത്ത് 61,000 തസ്തികകള്‍ ഒഴിഞ്ഞു കിടക്കുന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. 2018 മാര്‍ച്ച് വരെയുള്ള കണക്കു പ്രകാരം രാജ്യത്തെ ഏറ്റവും വലിയ പാരാമിലിട്ടറി വിഭാഗമായ സിആര്‍പിഎഫില്‍ 18,460 തസ്തികകളിലാണ് ഒഴിവുള്ളത്.
റിട്ടയര്‍മെന്റ്, രാജി, മരണം, പുതിയവ രൂപീകരണം എന്നിവയിലൂടെയാണ് പാരാമിലിട്ടറിയില്‍ ഇത്രയധികം തസ്തികകള്‍ വന്നത്. അതിര്‍ത്തി സുരക്ഷാ വിഭാഗത്തില്‍ 10,738 തസ്തികകളാണ് ഒഴിഞ്ഞു കിടക്കുന്നത്.
5,784 തസ്തികകളാണ് ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡറില്‍ ഒഴിഞ്ഞു കിടക്കുന്നത്. സെന്‍ട്രല്‍ റിസര്‍വ്വ് പോലീസ് ഫോഴ്‌സ് ഇപ്പോള്‍ സംസ്ഥാന പോലീസ് ഫോഴ്‌സിന്റെ സഹായത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്.
വിമാനത്താവളങ്ങളും, ആണവ, വ്യവസായ സംവിധാനങ്ങളും, സെന്‍സിറ്റീവ് ഗവണ്‍മെന്റ് കെട്ടിടങ്ങളും, ഡല്‍ഹി മെട്രോയും സിഐഎസ്എഫ് സംരക്ഷിക്കുന്നു. ഒഴിവുകള്‍ നികത്താന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രതികരണം.