parampuzha murder case the court found accused guilty

court

പാറമ്പുഴ: പാറമ്പുഴ കൂട്ടകൊലക്കേസിലെ പ്രതി കുറ്റക്കാരനെന്ന് കോടതി. ഇതരസംസ്ഥാന തൊഴിലാളി നരേന്ദ്രകുമാറാണ് പ്രതി. ശിക്ഷ നാളെ പ്രഖ്യാപിക്കും.

2015 മേയ് 17നു പാറമ്പുഴ, തുരുത്തേല്‍ക്കവല ഡ്രൈക്ലീനിങ് സ്ഥാപന ഉടമ തുരുത്തേല്‍ കവല മൂലേപ്പറമ്പില്‍ ലാല്‍സന്‍, ഭാര്യ പ്രസന്നകുമാരി, മകന്‍ പ്രവീണ്‍ എന്നിവരെയാണ് കൊലപ്പെടുത്തിയത്.

പിന്നീട് പ്രതിയായ ഡ്രൈക്ലീനിങ് സ്ഥാപനത്തിലെ തൊഴിലാളി നരേന്ദ്രകുമാറിനെ പൊലീസ് യുപിയിലെ ഫിറോസാബാദില്‍നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.

Top