പാറശാല എംഎല്‍എ സി.കെ ഹരീന്ദ്രനും ഭാര്യയ്ക്കും കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: പാറശാല എംഎല്‍എയും സിപിഎം നേതാവുമായ സി കെ ഹരീന്ദ്രന് കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹത്തിന്റെ ഭാര്യയ്ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് കോവിഡ് പോസിറ്റീവ് കേസുകൾ ദിനംപ്രതി വർധിച്ചു വരികയാണ്. തിരുവനന്തപുരം ജില്ലയിലും കോവിഡ് വ്യാപനം രൂക്ഷമാണ്. കഴിഞ്ഞ ദിവസത്തെ കണക്കു പ്രകാരം സംസ്ഥാനത്ത് 7354 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ ദിവസം കേരള കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ റോഷി അഗസ്റ്റിനും കോവിഡ് സ്ഥിരീകരിച്ചിരുന്നു. കൂടാതെ മന്ത്രിമാരായ വി.എസ്. സുനില്‍കുമാര്‍, തോമസ് ഐസക്, ഇ.പി. ജയരാജന്‍, എന്‍.പി. പ്രേമചന്ദ്രന്‍ എംപി, സണ്ണി ജോസഫ്, പുരുഷന്‍ കടലുണ്ടി എന്നിവര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.

Top