പറവൂര്‍ നോര്‍ത്ത് കുത്തിയത്തോട് അപകടം ; നാല് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി

കൊച്ചി : ദുരിതാശ്വാസ ക്യാമ്പിന്റെ ഭിത്തിയിടിഞ്ഞുള്ള അപകടത്തില്‍ നാല് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. ഇതോടെ അപകടത്തില്‍ മരണം ആറായി. പറവൂര്‍ പള്ളിയില്‍ അഭയം തേടിയ ആളുകളാണ് മരണപ്പെട്ടത്.

കൊച്ചൗസേപ്പ്, ജോമോന്‍, പൗലോസ് എന്നിവരുടെ മൃദേഹങ്ങളാണ് തിങ്കളാഴ്ച കണ്ടെടുത്തത്. ഒരാളെ തിരിച്ചറിയാനായിട്ടില്ല. പനയ്‌ക്കല്‍ ജെയിംസ്, ശൗരിയാര്‍ എന്നിവരുടെ മൃദേഹങ്ങളാണ് ഞായറാഴ്ച പുറത്തെടുത്തത്. സൈനികരും നാട്ടുകാരും ചേര്‍ന്നാണ് അപകടത്തില്‍പ്പെട്ടവരുടെ മൃതദേഹങ്ങള്‍ പുറത്തെടുത്തത്.

പ്രളയത്തില്‍ അഭയം തേടി പള്ളിമേടയില്‍ തങ്ങിയവരുടെ മേലാണ് നനഞ്ഞുകുതിര്‍ന്ന കെട്ടിടം തകര്‍ന്നു വീണത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Top