തിരുവനന്തപുരം: പരവൂര്‍ വെടിക്കെട്ട് നിരോധിച്ച കൊല്ലം കളക്ടറെ പ്രതിക്കൂട്ടിലാക്കാനുള്ള സര്‍ക്കാരിന്റെ നിഗൂഢ നീക്കം അപലപനീയമെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ .
വെടിക്കെട്ട് നിരോധിച്ച് ഉത്തരവിറക്കിയ കൊല്ലം കളക്ടര്‍ക്കെതിരെ അന്വേഷണം നടത്താനുള്ള തീരുമാനം സര്‍ക്കാരിന്റെ ഗൂഢാലോചനയാണ്. ജില്ലാഭരണകൂടത്തിനെതിരെ പ്രതികളായവര്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം തിരിച്ചുവിടാനുള്ള സര്‍ക്കാരിന്റെ നീക്കം ശക്തിയായി ചെറുക്കും.
ക്രൈംബ്രാഞ്ചിന്റെ അന്വേഷണം ഉത്തരവാദികളായ പൊലിസുദ്യോഗസ്ഥരെയും അവര്‍ക്ക് നേതൃത്വം കൊടുത്ത ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയേയും വെള്ളപൂശാനുള്ള നടപടിയാണെന്നും വി. എസ്. പ്രസ്താവനയില്‍ പറഞ്ഞു.