പരവൂര്‍:പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ വെടിക്കെട്ട് അപകടവുമായി ബന്ധപ്പെട്ട് രണ്ട്‌പേരെക്കൂടി ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. കമ്പക്കെട്ട്കാരന്‍ കൃഷ്ണന്‍കുട്ടിയുടെ മരുമകന്‍ ഷിബു, സഹോദരി പുത്രന്‍ അശോകന്‍ എന്നിവരെയാണ് രാവിലെ വര്‍ക്കലയില്‍ നിന്ന് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
ഇരുവരും പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ നടന്നകമ്പമത്സരത്തില്‍ കൃഷ്ണന്‍കുട്ടിയുടെ സഹായികളായിരുന്നു. ഒളിവിലായിരുന്ന കൃഷ്ണന്‍കുട്ടിയും ഭാര്യ അനാര്‍ക്കലിയും കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. ഇതുവരെ 31 പേരാണ് കേസുമായി ബന്ധപ്പെട്ട് കീഴടങ്ങുകയോ അറസ്റ്റിലാവുകയോ ചെയ്തിട്ടുള്ളത്.
ഇതില്‍ ക്ഷേത്രകമ്മിറ്റി ഭാരവാഹികളും ഉള്‍പ്പെടുന്നു. ഒളിവിലുള്ള ക്ഷേത്രകമ്മിറ്റി അംഗങ്ങളെ കണ്ടെത്താന്‍ ക്രൈംബ്രാഞ്ച് വ്യാപക അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കമ്മിറ്റിക്കാര്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിനായി ശ്രമിക്കുന്നുണ്ടെങ്കിലും ഇതുവരെ ജാമ്യം അനുവദിച്ചിട്ടില്ല.