കൊച്ചി: വെടിക്കെട്ടുകള്‍ നിയന്ത്രിക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ജസ്റ്റീസ് വി.ചിദംബരേഷ് ഹൈക്കോടതിക്ക് കത്ത് നല്‍കി. ജഡ്ജിയുടെ കത്ത് ഹൈക്കോടതി പൊതുതാത്പര്യ ഹര്‍ജിയായി സ്വീകരിച്ചു.
ഹര്‍ജി ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് കോടതി പരിഗണിക്കും. ജസ്റ്റീസുമാരായ തോട്ടത്തില്‍ ബി. രാധാകൃഷ്ണന്‍, അനില്‍ ശിവരാമന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.
ഉഗ്ര സ്‌ഫോടനം ഉണ്ടാക്കുന്ന കതിന, ഗുണ്ട്, അമിട്ട് എന്നിവ വെട്ടിക്കെട്ടിന് ഉപയോഗിക്കുന്നത് തടയണമെന്നും ജനങ്ങള്‍ക്ക് ജീവിക്കാനുള്ള അവകാശം ഹനിക്കരുതെന്നും ജസ്റ്റീസ് വി.ചിദംബരേഷ് നല്‍കിയ കത്തില്‍ ആവശ്യപ്പെടുന്നുണ്ട്. വെടിക്കെട്ട് അപകടങ്ങള്‍ ഒറ്റപ്പെട്ട സംഭവമല്ല. ഇവ നിയന്ത്രിക്കാന്‍ കോടതി ഇടപെടണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.