paravoor – kollam

തിരുവനന്തപുരം: ദുരന്തങ്ങള്‍ പതിവായിട്ടും ദുരന്തനിവാരണ അതോറിറ്റിക്കായി അനുവദിക്കുന്ന തുക വര്‍ഷം തോറും പാഴാകുന്നു. കേരളത്തിനു ലഭിച്ച 3.16 കോടിരൂപയില്‍ 1.82 കോടിരൂപയാണ് വിനിയോഗിക്കാതെ അവശേഷിക്കുന്നത്. ദുരന്തങ്ങളെ പ്രതിരോധിക്കുന്നതിനും ഈ തുക ചെലവിടാമെന്നിരിക്കെയാണ് അനാസ്ഥ.

ദുരന്തനിവാരണം മാത്രമല്ല ദുരന്തങ്ങളെ പ്രതിരോധിക്കാനും ദുരന്ത നിവാരണ അതോറിറ്റിക്ക് ചുമതലയുണ്ട്. ഒരോ വര്‍ഷവും കോടികള്‍ ഫണ്ടായി നല്‍കുന്നത് അതിനുവേണ്ടിക്കൂടിയാണ്.

ദുരന്തത്തിനുശേഷം കോടികള്‍ നഷ്ടപരിഹാരം നല്‍കുന്നതിലാണ് കേരളംഎല്ലാക്കാലത്തും താല്‍പര്യപ്പെടുന്നത്. അതല്ലെങ്കില്‍ 3.16 കോടിരൂപ അനുവദിച്ചതില്‍ 1.86 കോടിരൂപ ദുരന്തനിവാരണ അതോറിറ്റി ഇങ്ങനെ ബാക്കിവരുത്തില്ല. ഇത് 2013 വരെയുള്ള കണക്കാണ്. പുതിയ കണക്ക് ഇനിയും പുറത്തുവന്നിട്ടില്ല.

പ്രകൃതി ദുരന്തങ്ങള്‍ പതിവായ ഇടുക്കി വയനാട് ജില്ലകള്‍ക്ക് അനുവദിച്ച തുകയും ഇത്തരത്തല്‍ പാഴാക്കി. 28.45 ലക്ഷം രൂപാവീതമാണ് ഈ ജില്ലകളിലെ ദുരന്തനിവാരണ വിഭാഗം ബാക്കിയാക്കിയത്.

സ്‌ഫോടകവസ്തുക്കള്‍ ശേഖരിക്കാന്‍ ലൈസന്‍സുള്ളവരുടെ സ്ഥാപനങ്ങളില്‍ ഒരോ മൂന്നുമാസവും പരിശോധന നടത്തി വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡിജിപി തന്നെ നിര്‍ദേശം നല്‍കിയിട്ടുണ്ടെങ്കിലും പാലിക്കപ്പെടുന്നില്ലെ.

മുന്‍കൂട്ടി അറിയിക്കാതെ ഇത്തരം കേന്ദ്രങ്ങളില്‍ പരിശോധന നടത്തണമെന്ന നിര്‍ദേശവും അവഗണിക്കപ്പെടുന്നു എന്നതിന് തെളിവാണ് പരവൂരിലെ ദുരന്തം.

Top