Paravoor-private-hospitals-fees-patients

കൊല്ലം: സൗജന്യചികിത്സയെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടും പൊള്ളലേറ്റവരെ ചികിത്സിക്കാന്‍ വന്‍തുക ആവശ്യപ്പെട്ട് സ്വകാര്യ ആശുപത്രികള്‍. കൊല്ലത്ത് വെടിക്കെട്ട് അപകടത്തില്‍ പരിക്കേറ്റവരെ ചികിത്സിക്കാന്‍ സ്വകാര്യ ആശുപത്രികള്‍ 70,000 രൂപ വരെ വാങ്ങിയതായാണ് ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടി ചാത്തന്നൂര്‍ എം.എല്‍.എ ജി.എസ്. ജയലാല്‍ ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കി.

ബില്ലുകള്‍ യഥാസമയം സര്‍ക്കാര്‍ തന്നെ അടയ്ക്കുമെന്നും അതിനായി രണ്ട് ഡെപ്യൂട്ടി കളക്ടര്‍മാരെ നിയോഗിച്ചിട്ടുണ്ടെന്നും ആരോഗ്യമന്ത്രി വാര്‍ത്തയോട് പ്രതികരിച്ചു. രോഗികളില്‍ നിന്ന് വാങ്ങിയ പണം തിരികെ നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top