പരവൂര്‍: വെടിക്കെട്ട് അപകടം നടന്ന് ഏഴ് നാളുകള്‍ക്ക് ശേഷം പുറ്റിങ്ങല്‍ ദേവീക്ഷേത്രത്തില്‍ നട തുറന്നു. തന്ത്രി ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ പുണ്യാഹം, ശുദ്ധികലശം അടക്കമുള്ള കര്‍മങ്ങള്‍ നടത്തിയ ശേഷമാണ് നട തുറന്നത്. അപകടത്തിന്റെ നടുക്കത്തില്‍ നിന്ന് ജനങ്ങള്‍ പൂര്‍ണമായും മുക്തരായിട്ടില്ലെങ്കിലും നിരവധി ഭക്തര്‍ ക്ഷേത്ര ദര്‍ശനത്തിനായി എത്തി. പതിനാറ് ദിവസം കഴിഞ്ഞ് ക്ഷേത്രം തുറന്നാല്‍ മതിയെന്ന് അഭിപ്രായം ഉണ്ടായിരുന്നെങ്കിലും ഇന്ന് തന്നെ നട തുറക്കാന്‍ തീരുമാനിക്കുകയായിരുന്നു.
ഏപ്രില്‍ 10നാണ് നാടിനെ നടുക്കിയ പരവൂര്‍ പുറ്റിങ്ങല്‍ അപകടമുണ്ടായത്. സംഭവത്തില്‍112 പേര്‍ മരിച്ചതായാണ് അനൗദ്യോഗിക കണക്കുകള്‍. 350ലേറെ പേര്‍ക്ക് പരുക്കേല്‍ക്കുകയു ചെയ്തിരുന്നു.16 പേരെ ഇപ്പോഴും കണ്ടെത്തനായിട്ടില്ല. ഒമ്പതു പേരുടെ മൃതദേഹങ്ങള്‍ ഇന്നലെ ഡി.എന്‍.എ പരിശോധനയിലൂടെ തിരിച്ചറിഞ്ഞു.