പരവൂര്‍: പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ നടന്നത് മത്സരകമ്പമെന്ന് കരാറുകാരന്‍ കൃഷ്ണന്‍കുട്ടി. വെടിക്കെട്ട് അപകടത്തിന്റെ കാരണം പടക്ക നിര്‍മ്മാണത്തിലെ സുരേന്ദ്രന്റെ അശ്രദ്ധയെന്ന് കൃഷ്ണന്‍കുട്ടി ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി.
പരവൂര്‍ വെടിക്കെട്ട് അപകടത്തിന്റെ കാരണക്കാരന്‍ മരിച്ച സുരേന്ദ്രനാണെന്നാണ് കരാറുകാരന്‍ കൃഷ്ണന്‍കുട്ടിയുടെ സത്യവാങ്മൂലത്തില്‍ പറയുന്നത്. ഉയരത്തില്‍ പോയി പൊട്ടേണ്ട പടക്കങ്ങള്‍ താഴെ നിന്ന് പൊട്ടി കൂടാതെ സുരേന്ദ്രന്‍ ധൃതിപിടിച്ചാണ് പടക്കങ്ങള്‍ ഉണ്ടാക്കിയതെന്നും
കൃഷ്ണന്‍കുട്ടി സത്യവാങ്മൂലത്തില്‍ പറയുന്നു.