വിജയവാഡ: കൊല്ലം പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ ഉത്സവത്തിനിടെ ഉണ്ടായ വെടിക്കെട്ട് അപകടത്തില്‍ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു ദു:ഖവും നടുക്കവും രേഖപ്പെടുത്തി. അപകടം നിര്‍ഭാഗ്യകരമായി പോയെന്ന് അദ്ദേഹം പ്രതികരിച്ചു. മരിച്ചവരുടെ ബന്ധുക്കളുടെ ദു:ഖത്തില്‍ പങ്കു ചേരുന്നെന്നും പരുക്ക് പറ്റിയവര്‍ വേഗം സുഖം പ്രാപിക്കട്ടെ എന്നും അദ്ദേഹം പ്രസ്താവനയിലൂടെ അറിയിച്ചു.
കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും അപകടത്തില ദു:ഖം രേഖപ്പെടുത്തി. കര്‍ണാടക സംഘം മെഡിക്കല്‍ സംഘത്തെ അയച്ചിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെ 3.30നാണ് അപകടമുണ്ടായത്. സംഭവത്തില്‍ ഇതുവരെ 105 പേരാണ് മരിച്ചത്. 400പേര്‍ ചികിത്സയിലാണ്. ഇവരില്‍ പലരുടെയും നില ഗുരുതരമാണ്. മരണ സംഘ്യ ഉയരാനാണ് സാധ്യത.