Paravur-fire-accident-narendra modi

ന്യൂഡല്‍ഹി: കൊല്ലം പരവൂരില്‍ പൊറ്റിങ്കല്‍ ക്ഷേത്രത്തിലുണ്ടായ വെടിക്കെട്ടപകടത്തിന്റെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തും. ട്വിറ്ററിലൂടെയാണ് മോദി ഇക്കാര്യം അറിയിച്ചത്.

കൊല്ലം ക്ഷേത്രത്തിലെ അപകട വാര്‍ത്ത ഹൃദയഭേദകമാണ്. മരിച്ചവരുടെയും പരുക്കേറ്റവരുടെയും കുടുംബത്തിനൊപ്പം എന്റെ പ്രാര്‍ഥനകളുണ്ട്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായി സംസാരിച്ചു. അടിയന്തര സഹായങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള എല്ലാ നടപടികളുമെടുക്കും. കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി.നഡ്ഡയോട് കേരളത്തിലെത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മോദി ട്വിറ്ററില്‍ കുറിച്ചു.

അതേസമയം, അടിയന്തര രക്ഷാപ്രവര്‍ത്തനത്തിനായി ഹെലിക്കോപ്റ്റര്‍ വിട്ടുതരണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.

Top