അമൃത് സര്‍: റെയില്‍വെയുടെ പാര്‍സല്‍ വാഗണില്‍ നിന്ന് പാഴ്‌സല്‍ മോഷണം പോയതായി റിപ്പോര്‍ട്ട്. പഞ്ചാബ് മെയിലിലാണ് മോഷണം നടന്നത്. സംഭവത്തെ തുടര്‍ന്ന് രണ്ട് ആര്‍ടിഎഫ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. പഞ്ചാബ് അമൃത്‌സറിലാണ് സംഭവം.
അമൃത് സറില്‍ നിന്നും ഹൗറവരെ പോകുന്ന പഞ്ചാബ് മെയിലിലാണ് മോഷണം നടന്നത്. തീവണ്ടി ഷാജഹാന്‍പൂര്‍ എന്ന സ്ഥലത്ത് നിര്‍ത്തിയിട്ടപ്പോഴാണ് വാഗണില്‍ നിന്നും രണ്ട് പാഴ്‌സല്‍ മോഷണം പോയതെന്ന് റെയില്‍വെ അധികൃതര്‍ പറയുന്നു. സംഭവം അറിഞ്ഞിട്ടും ഉദ്യോഗസ്ഥര്‍ നടപടിയെടുത്തില്ല എന്ന കാരണാത്താലാണ് ഇവരെ സസ്‌പെന്‍ഡ് ചെയ്തത്
മോഷ്ടിച്ചെടുത്ത സാധനങ്ങള്‍ പിന്നീട് അടുത്തുള്ള പാടത്ത് നിന്നും കണ്ടെടുത്തെങ്കിലും ഉദ്യോഗസ്ഥരുടെ കൃത്യവിലോപത്തിന്റെ അടിസ്ഥാനത്തിലാണ് നടപടിയെടുത്തതെന്ന് അധികൃതര്‍ പറഞ്ഞു.