ബ്രിട്ടന്‍: ബ്രിട്ടനില്‍ ചൂട് കാലാവസ്ഥ തുടരുകയാണ്. ഈ ചൂട് കാലാവസ്ഥയില്‍ മനുഷ്യന് റോഡിലിറങ്ങി നടക്കാന്‍ വയ്യാത്ത അവസ്ഥയാണ്. ബ്രിട്ടനിലെ ബര്‍മിംഗ്ഹാം ബാര്‍ണസ് ഹില്ലിലെ ആസ്ദയ്ക്ക് പുറത്താണ് മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ കാറിലടച്ച് രക്ഷിതാക്കള്‍ ഷോപ്പിംഗിന് ഇറങ്ങിയത്.
കാറിനകത്ത് വിയര്‍പ്പില്‍ മുങ്ങിയ കുഞ്ഞിനെ കണ്ട് ഷോപ്പിംഗിന് എത്തിയ ജെന്നാ ലാംഗ്ടണ്‍ തയ്യാറായതോടെയാണ് ദുരന്തം ഒഴിവായത്. ജോലി നഷ്ടപ്പെടുമെന്ന് ഭയന്ന് കാര്‍ കുത്തിത്തുറക്കാന്‍ സുരക്ഷാ ഗാര്‍ഡ് വിസമ്മതിച്ചതോടെയാണ് ജെന്നാ കാറിന്റെ ബൂട്ട് കുത്തിത്തുറന്ന് കുഞ്ഞിനെ പുറത്തെത്തിച്ചത്. ചില്ല് പോലും തുറക്കാതെയാണ് കുഞ്ഞിനെ രക്ഷിതാക്കള്‍ കാറില്‍ കിടത്തിയിട്ട് പോയത്.
കുഞ്ഞിനെ രക്ഷപ്പെടുത്തണമെങ്കില്‍ കാര്‍ കുത്തിത്തുറക്കണം. പക്ഷെ ഇത് ചെയ്താല്‍ തന്റെ പണി പോകുമെന്നായിരുന്നു സുരക്ഷാ ഗാര്‍ഡ് വെളിപ്പെടുത്തിയത്. സൂപ്പര്‍മാര്‍ക്കറ്റില്‍ പലവട്ടം ഇതേക്കുറിച്ച് അനൗണ്‍സ്‌മെന്റ് നടത്തിയെങ്കിലും കുട്ടിയുടെ അമ്മ തിരിച്ചെത്തുന്നത് 50 മിനിറ്റിന് ശേഷമാണ്. കുഞ്ഞിനെ പുറത്തെടുക്കുമ്പോള്‍ വാഷിംഗ് മെഷീനില്‍ ഇട്ടത് പോലെയായിരുന്നെന്ന് ഇവര്‍ വ്യക്തമാക്കി. രക്ഷിതാക്കളെ ചോദ്യംചെയ്തതായി വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് പോലീസ് പറഞ്ഞു.