അര്‍ജുൻ കപൂര്‍- പരിനീതി ചോപ്ര; ‘സന്ദീപ് ഔര്‍ പിങ്കി ഫരാര്‍’ ചിത്രത്തിന്റെ റിലീസ് മാറ്റി

ദിബകര്‍ ബാനര്‍ജി സംവിധാനം ചെയ്ത പുതിയ ചിത്രമാണ് സന്ദീപ് ഔര്‍ പിങ്കി ഫരാര്‍. അര്‍ജുന്‍ കപൂറും പരിനീതി ചോപ്രയും ഒരുമിച്ചെത്തുന്ന ചിത്രത്തിന്റെ റിലീസ് മാറ്റിവച്ചു എന്ന വാര്‍ത്തയാണിപ്പോള്‍ പുറത്തുവരുന്നത്. കൊറോണ വൈറസ് പടരുന്നതിന്റെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ റിലീസ് മാറ്റിവെച്ചത്.

ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ തന്നെയാണ് റിലീസ് നീട്ടിവെച്ച കാര്യം അറിയിച്ചത്. നേരത്തെ മാര്‍ച്ചിലായിരുന്നു ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിരുന്നത്. റിലീസ് മാറ്റിവെച്ച പശ്ചാത്തലത്തില്‍ പുതിയ തിയ്യതി അറിയിച്ചിട്ടില്ല.

രാജ്യത്ത് കൊറോണ രോഗം വന്ന പശ്ചാത്തലത്തില്‍ സിനിമയുടെ റിലീസ് നീട്ടിവച്ചതായി അറിയിക്കുന്നു. എല്ലാവരുടെയും ആരോഗ്യവും സുരക്ഷയുമാണ് ഇപ്പോള്‍ പ്രധാനം. മാര്‍ച്ചില്‍ റിലീസ് തീരുമാനിച്ചിരുന്നതാണ്.

Top