വാഷിംഗ്ടണ്‍: കഴിഞ്ഞ നവംബറില്‍ പാരീസില്‍ 130 പേരുടെ മരണത്തിനിടയാക്കിയ പാരീസ് ആക്രമണം ഇന്റലിജന്‍സിന്റെ പരാജയമാണെന്നും ഐ.എസ്, യു.എസ് ആക്രമണം നടത്താനുള്ള തയ്യാറെടുപ്പിലാണെന്നും അമേരിക്കയുടെ ഉയര്‍ന്ന ഇന്റലിജന്‍സ് മേധാവി ജോണ്‍ ബ്രെന്നന്‍ പറഞ്ഞു.
കൂടാതെ ഏറ്റവും ആധുനികമായ സാങ്കേതിക ആശയവിനിമയ വ്യവസ്ഥയാണ് ഇവര്‍ ഉപയോഗിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഐ.എസ് ഇനിയും ആക്രമങ്ങള്‍ നടത്തും അവര്‍ എന്തുചെയ്തും അക്രമം നടത്താന്‍ ശ്രമിക്കും.
കൂടുതല്‍ അനുഭാവികളെ ലഭിക്കാനായി മുസ്ലീം സമൂഹവും പാശ്ചാത്ത്യരും തമ്മില്‍ ശത്രുത ഉണ്ടാക്കുകയാണ് അവര്‍. ഐ.എസ് നടത്താല്‍ പദ്ധതിയിട്ട പല ആക്രമണങ്ങളും ഇന്റലിജന്‍സ് സെക്യൂരിറ്റി സര്‍വീസ് തടഞ്ഞതായും ബ്രെന്നന്‍ വ്യക്തമാക്കി.
പക്ഷേ പാരീസിലുണ്ടായ ഇന്റലിജന്‍സിന്റെ വീഴ്ച അവര്‍ക്ക് ആക്രമണം നടത്താന്‍ സഹായകമായി. ഐ.എസിന് ചെറിയതോതില്‍ ക്ലോറിന്‍, മസ്റ്റാഡ് ഗ്യാസ് എന്നീ രാസവസ്തുക്കള്‍ നിര്‍മ്മിക്കാനുള്ള കഴിവുണ്ട്. ഇതികൊണ്ടുള്ള ആയുധങ്ങള്‍ ഇവിടെയ്ക്ക് കൊണ്ടുവരാനുള്ള കഴിവും അവര്‍ക്കുണ്ടെന്ന് അദ്ദേഹം പറയുന്നു. അതുകൊണ്ട് അവര്‍ കടക്കുന്ന പല പാതകളും അടയ്ക്കണം അദ്ദേഹം ചൂണ്ടിക്കാട്ടി.