പാരീസ്: പാരീസ് മാസ്റ്റേഴ്സ് ടൂര്‍ണമെന്റില്‍ ലോക ഒന്നാം നമ്പര്‍ താരം നൊവാക് ജോക്കോവിച്ച് പരാജയപ്പെട്ടപ്പോള്‍ ബ്രിട്ടന് താരം ആന്‍ഡി മുറെ സെമിയില്‍ എത്തി. ചെക്ക് താരം തോമസ് ബെര്‍ഡിച്ചിനെ 7-6, 7-5 എന്ന സ്കോറിന് തോല്പിച്ചാണ് മുറെയുടെ സെമിപ്രവേശനം.
അതേസമയം, ക്രൊയേഷ്യയുടെ മരിന് സിലിക്കിനോട് 6-4, 7-6 (7/2) എന്ന സ്കോറിന് ജോക്കോവിച്ച് പരാജയപ്പട്ടു.
ജോക്കോവിച്ച് തോറ്റു മടങ്ങിയതോടെ ബ്രിട്ടന്റെ ആന്‍ഡി മുറെ സിംഗിള്‍സില്‍ ഒന്നാം റാങ്കില്‍ എത്താനുള്ള സാധ്യതകള്‍ വര്‍ധിച്ചു. ഫൈനല്‍ യോഗ്യത മാത്രം നേടിയാല്‍ മുറെ ഒന്നാമതെത്തും.