പാരിസ്: പാരീസില്‍ ഓര്‍ഡര്‍ ചെയ്ത സാന്‍ഡ്‌വിച്ച് വൈകിയതിനെ തുടര്‍ന്ന് ഹോട്ടല്‍ ജീവനക്കാരനെ വെടിവെച്ച് കൊന്നു. പാരീസിലെ ലഘുഭക്ഷണശാലയിലാണ് സംഭവം നടന്നത്.
വെടിവെച്ച അക്രമിയെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. സാന്‍ഡ്‌വിച്ചിനായി കാത്തിരുന്ന് മുഷിഞ്ഞയാള്‍ ദേഷ്യം കയറി നിയന്ത്രണംവിട്ട് വെടി വെക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. വെടിയേറ്റ 28കാരനായ വെയ്റ്റര്‍ സംഭവ സ്ഥലത്തു തന്നെ മരിച്ചു.
സംഭവം ഹോട്ടലിലെ മറ്റു ജീവനക്കാരാണ് പൊലീസിനെ അറിയിച്ചത്. തോളിലാണ് യുവാവിന് വെടിയേറ്റത്. അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.