പാരിസ്: അഴിമതി ആരോപണത്തെത്തുടര്‍ന്ന് 2024 പാരിസ് ഒളിംപിക്‌സ് സംഘാടക സമിതി ഓഫിസില്‍ പൊലീസ് റെയ്ഡ്. ഒളിംപിക്‌സുമായി ബന്ധപ്പെട്ട കരാറുകള്‍ നല്‍കിയതിലെ ക്രമക്കേടിന്റെ ഭാഗമായാണ് ഫ്രഞ്ച് ആന്റി കറപ്ഷന്‍ ഏജന്‍സിയുടെ പരിശോധന. കരാറുകള്‍ ഇഷ്ടക്കാര്‍ക്കു നല്‍കിയത് ഉള്‍പ്പെടെയുള്ള കേസുകളാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്. 2017ല്‍ ആരംഭിച്ച അന്വേഷണത്തിന്റെ തുടര്‍ച്ചയായാണ് ഈ നടപടിയെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. അടുത്ത വര്‍ഷം ജൂലൈ 26 മുതല്‍ ഓഗസ്റ്റ് 11 വരെയാണ് പാരിസ് ഒളിംപിക്‌സ്.