പാരിസ്: ബോംബ് ഭീക്ഷണിയെത്തുടര്‍ന്ന് ഫ്രാന്‍സിലെ ആറ് വിമാനത്താവളങ്ങള്‍ ഒഴിപ്പിച്ചു. ബോംബ് ആക്രമണം നടത്തുമെന്ന് ഇമെയില്‍ സന്ദേശം ലഭിച്ചതിനെ തുടര്‍ന്നാണ് വിമാനത്താവളങ്ങളില്‍നിന്ന് ആളുകളെ ഒഴിപ്പിച്ചത്.
പാരിസിനു സമീപത്തുള്ള ലില്ലി, ലിയോണ്‍, നാന്റെസ്, നൈസ്, ടൗലോസ്, ബൗവായിസ് എന്നീ വിമാനത്താവളങ്ങളാണ് ഒഴിപ്പിച്ചത്. ഉപേക്ഷിക്കപ്പെട്ട നിലയില്‍ ബാഗ് കണ്ടെത്തിയെന്നും ഇതിനെത്തുടര്‍ന്നു പരിശോധന കര്‍ശനമാക്കിയെന്നും ഫ്രാന്‍സ് ഡിജിഎസി വക്താവ് അറിയിച്ചു. നിലവില്‍ വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനം സാധാരണഗതിയിലാണെന്നും അധികൃതര്‍ അറിയിച്ചു.
ഹമാസ് ഇസ്രയേല്‍ ആക്രമിച്ചതിനു പിന്നാലെ ഫ്രാന്‍സിലും ഭീകരാക്രമണ ഭീഷണിയുണ്ടായിരുന്നു. ഇതിനു പിന്നാലെ അരാസ് നഗരത്തില്‍ അധ്യാപകനെ കുത്തിക്കൊന്നു. കൊലപാതകം ഭീകരാക്രമണമാണെന്ന് ഫ്രഞ്ച് പൊലീസ് അറിയിച്ചു.