പാരീസ്: ആഗോളവ്യാപകമായി കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ ലോകത്തിലെ തന്നെ വലിയ ചലച്ചിത്രോത്സവമായ കാന്‍ മാറ്റിവച്ചു. ഇന്നലെ ഫിലിം ഫെസ്റ്റിവല്‍ അധികൃതരാണ് ഇക്കാര്യം അറിയിച്ചത്.
ചലച്ചിത്രോത്സവം മേയ് 12നും 23നും ഇടയില്‍ നടത്താനായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാല്‍ കൊറോണ സാഹചര്യം കണക്കിലെടുത്ത് മാറ്റിവെയ്ക്കുകയായിരുന്നു.
അതേസമയം, ജൂണിലോ ജൂലൈയിലോ ചലച്ചിത്രോത്സവം നടത്താനാണ് അധികൃതര്‍ ശ്രമിക്കുന്നത്. കൊറോണയെ തുടര്‍ന്നു ട്രിബിക്ക, എസ്എക്‌സ്എസ്ഡബ്ല്യു, എഡിന്‍ബര്‍ഗ് തുടങ്ങി നിരവധി ചലച്ചിത്രോത്സവങ്ങള്‍ മാറ്റിവച്ചിരുന്നു.