കണ്ണൂര്‍: പരിയാരം മെഡിക്കല്‍ കോളജിലെ പതിനേഴില്‍ പതിനഞ്ച് പി.ജി കോഴ്‌സുകള്‍ക്കും ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ അംഗീകാരം റദ്ദാക്കി. പരിശോധനയില്‍ അടിസ്ഥാനസൗകര്യങ്ങളുടെ അഭാവം കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.
യോഗ്യതയുള്ള അധ്യാപകരുടെ അഭാവം, എംആര്‍ ഐ സ്‌കാന്‍ സംവിധാനത്തിലെ പിഴവ് തുടങ്ങിയ അടിസ്ഥാനസൗകര്യങ്ങള്‍ പരിശോധനക്കെത്തിയ മെഡിക്കല്‍കൗണ്‍സില്‍ അംഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
അതേസമയം, അംഗീകാരം നേടിയെടുക്കാതെ ഫീസ് അടക്കില്ലെന്ന് അറിയിച്ച് പിജി ഡോക്ടര്‍മാര്‍ സമരം തുടങ്ങി. കഴിഞ്ഞ വര്‍ഷം കോഴ്‌സ് പൂര്‍ത്തിയാക്കിയവര്‍ക്കും രജിസ്‌ട്രേഷന്‍ മുടങ്ങുമെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. ഡോക്ടര്‍മാര്‍ സമരം ആരംഭിച്ചതോടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുളള നടപടികള്‍ മാനേജ്‌മെന്റ് ആരംഭിച്ചു.