pariyaram medical college – Docter’s Strike

പരിയാരം: ശമ്പളം കിട്ടാത്തതില്‍ പ്രതിഷേധിച്ച് പരിയാരം മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ ഒരുദിവസത്തെ സൂചനാ പണിമുടക്ക് ആരംഭിച്ചു. ഇരുന്നൂറോളം ഡോക്ടര്‍മാരാണ് കഴിഞ്ഞ മാസത്തെ ശമ്പളവും ഡിഎയും ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് പണിമുടക്ക് നടത്തുന്നതെന്ന് ഡോക്ടര്‍മാരുടെ സംഘടനയായ ആംസ്റ്റയുടെ ഭാരവാഹികളായ ഡോ. ബിജോയ് ആന്റണി, ഡോ.ബിഫി ജോയി എന്നിവര്‍ അറിയിച്ചു.

ജീവനക്കാരെ തരംതിരിച്ച് ശമ്പള വിതരണം നടത്തുന്ന മാനേജ്‌മെന്റ് നടപടിയില്‍ യോഗം പ്രതിഷേധിച്ചു. ശമ്പളവും ഡിഎയും ഉടന്‍ അനുവദിച്ചില്ലെങ്കില്‍ അനിശ്ചിതകാല സമരം നടത്താനും യോഗം തീരുമാനിച്ചു. ഒപി ബഹിഷ്‌കരിക്കുണെ്ടങ്കിലും അത്യാഹിത വിഭാഗം, ഐസിയു എന്നീ വിഭാഗങ്ങളില്‍ ഡോക്ടര്‍മാര്‍ ജോലി ചെയ്യുന്നുണ്ട്.

Top