ദുബൈ: ദുബൈ സര്‍ക്കാരിന്റെ സ്മാര്‍ട് സിറ്റി പദ്ധതിയുടെ ഭാഗമായി ആന്‍ഡ്രോയിഡ് ഫോണും നോള്‍ കാര്‍ഡും ഉപയോഗിച്ച് പാര്‍ക്കിങ് ഫീസ് അടക്കാന്‍ ആര്‍.ടി.എ. സംവിധാനം ഒരുക്കി. നിയര്‍ ഫീല്‍ഡ് കമ്മ്യൂണിക്കേഷന്‍ സങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഇത് സാധ്യമാക്കുന്നത്.
ആര്‍.ടി.എയുടെ ദുബൈ ആപ്പ് ഡൗണ്‍ലോഡ് ചെയ്യ്ത്, നോല്‍ കാര്‍ഡ് ഓപ്ഷന്‍ ഉപയോഗിച്ച് ഇ പാര്‍ക്കിങ് പഴ്‌സ് ടോപ്അപ് ചെയ്യാം. ഇതുവഴി നോല്‍ കാര്‍ഡില്‍ നിന്ന് പണം ഇ പാര്‍ക്കിങ് പഴ്‌സില്‍ എത്തും. ഇപാര്‍ക്കിങ് പഴ്‌സ് ഉപയോഗിച്ച് പാര്‍ക്കിങ് ഫീസ് അടക്കാം. നിലവില്‍ ആന്‍ഡ്രോയിഡ് പ്ലാറ്റ്‌ഫോമുകളിലാണ് ഇത് പ്രവര്‍ത്തിക്കുക.