വാഹനം റോഡുകളില്‍ പാര്‍ക്ക് ചെയ്യുന്നത് പ്രോത്സാഹിപ്പിക്കരുതെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാനുള്ള സ്ഥല പരിമിതി കുറഞ്ഞെന്നും പാര്‍ക്കിങ്ങിന് നടപ്പാതകള്‍ വരെ ഉപയോഗിക്കുന്നുണ്ടെന്നും ഇത് രാജ്യതലസ്ഥാനത്തിന്റെ വളര്‍ച്ചയെ ബാധിക്കുമെന്നും സുപ്രീംകോടതിയുടെ വിമര്‍ശനം.

വാഹനം റോഡുകളില്‍ പാര്‍ക്ക് ചെയ്യുന്നത് പ്രോത്സാഹിപ്പിക്കരുതെന്നും നടപ്പാതയില്‍ വരെയാണ് വാഹനം പാര്‍ക്ക് ചെയ്യുന്നതെന്നും ഇത് കാല്‍നടയാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി.

ജനവാസമേഖലകളില്‍ പാര്‍ക്കിംഗ് പ്രശ്‌നങ്ങള്‍ രൂക്ഷമാണ്. ഏത്ര വാഹനങ്ങള്‍ ഉണ്ടെന്ന കണക്ക് പോലും നോക്കാറില്ല. ഇതൊന്നും നോക്കിയില്ലെങ്കില്‍ ഡല്‍ഹിയ്ക്ക് യാതൊരു വളര്‍ച്ചയും ഉണ്ടാകില്ല, കോടതി വ്യക്തമാക്കി. 2017ലെ ഡല്‍ഹി മെയിന്റനന്‍സ് ആന്റ് മാനേജ്‌മെന്റ് പാര്‍ക്കിങ് നിയമം സംബന്ധിച്ചുള്ള പരാതി പരിഗണിക്കുമ്പോഴാണ് കോടതിയുടെ നിരീക്ഷണം.

Top