പാര്‍ലമെന്റും പരിസരവും വൃത്തിയാക്കാന്‍ ചൂലുമെടുത്ത് ഹേമമാലിനിയും അനുരാഗ് താക്കൂറും

ന്യൂഡല്‍ഹി: പാര്‍ലമെന്റും പരിസരവും വൃത്തിയാക്കാന്‍ ചൂലുമെടുത്തിറങ്ങി ബിജെപി എംപിമാരും കേന്ദ്രമന്ത്രിയും. നടിയും ബിജെപി എംപിയുമായ ഹേമമാലിനി, കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍ തുടങ്ങിയവരാണ് ഇന്ന് സ്വച്ഛ് ഭാരത് അഭിയാന്റെ ഭാഗമായി പാര്‍ലമെന്റ് പരിസരം വൃത്തിയാക്കാനായി ഇറങ്ങിയത്.

ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളയുടെ നിര്‍ദ്ദേശപ്രകാരമാണ് മഥുര എംപി ഹേമമാലിനിയടക്കമുളളവര്‍ ശുചീകരണത്തിനെത്തിയത്. നമ്മുടെയും വരുന്ന തലമുറയുടെയും നന്മയ്ക്ക് ഇന്ത്യയെ വൃത്തിയായും മനോഹരമായും സൂക്ഷിക്കേണ്ടതുണ്ടെന്ന് അനുരാഗ് താക്കൂര്‍ ട്വീറ്റ് ചെയ്തു.

ഇന്ത്യയെ മാലിന്യ വിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ പ്രധാനമന്ത്രി നരേന്ദ്രമോദി നടപ്പിലാക്കിയ പദ്ധതിയാണ് സ്വച്ഛ് ഭാരത് അഭിയാന്‍. 2014ലാണ് പദ്ധതി ആരംഭിച്ചത്.

Top