ന്യൂഡല്‍ഹി: പാര്‍ലെ ബിസ്‌ക്കറ്റ് 10,000ത്തോളം ജീവനക്കാരെ പിരിച്ചുവിടുന്നു. ബിസ്‌ക്കറ്റിന്റെ ജിഎസ്ടി 18 ശതമാനമാക്കിയപ്പോള്‍ വില്പന കാര്യമായി ഇടിഞ്ഞതിനെതുടര്‍ന്നാണിതെന്ന് കമ്പനി പറയുന്നു.
നേരത്തെ 12 ശതമാനം നികുതിയാണ് പ്രീമിയം ബിസ്‌ക്കറ്റുകള്‍ക്ക് ചുമത്തിയിരുന്നത്. സാധാരണ ബിസ്‌ക്കറ്റുകള്‍ക്കാകട്ടെ അഞ്ചുശതമാനവും. ചരക്ക് സേവന നികുതി വന്നപ്പോഴിത് 18 ശതമാനമായി. ഇതേതുടര്‍ന്ന് വിലകൂടിയതാണ് വില്പനയെ ബാധിച്ചത്. ജിഎസ്ടി പ്രാബല്യത്തിലായപ്പോള്‍ ബിസ്‌ക്കറ്റുകള്‍ക്ക് അഞ്ചുശതമാനംമാത്രമാണ് വിലവര്‍ധിപ്പിച്ചതെന്ന് പാര്‍ലെ പറയുന്നു.