ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ പ്രവേശന കവാടത്തിലേക്ക് ടാക്‌സി കാര്‍ ഇടിച്ചു കയറി.
ചൊവ്വാഴ്ച രാവിലെയാണ് സംഭവം നടന്നത്. കാര്‍ ഇടിച്ചയുടന്‍ സുരക്ഷാസേന സേനാംഗങ്ങള്‍ക്ക് അതീവ ജാഗ്രതാ നിര്‍ദേശം നല്‍കി.
പിന്നീട് നടത്തിയ പരിശോധനയില്‍ കാറിന്റെ നിയന്ത്രണം തെറ്റിയതാണ് അപകടത്തിനു കാരണമായതെന്ന് തെളിഞ്ഞു. വാഹനം ഇവിടെനിന്നു മാറ്റിയതിനെ തുടര്‍ന്ന് ജാഗ്രതാ നിര്‍ദേശം പിന്‍വലിക്കുകയും ചെയ്തു.