നിര്‍ബന്ധിത സൈനിക സേവന പദ്ധതി ; കാലാവധി ചുരുക്കണമെന്ന ആവശ്യം ശക്തമാകുന്നു

soldiers kuwait

കുവൈറ്റ്: യുവാക്കളില്‍ ദേശീയബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന നിര്‍ബന്ധിത സൈനിക സേവന പദ്ധതിയുടെ കാലാവധി നാലുമാസമായി ചുരുക്കണമെന്ന ആവശ്യം ശക്തമാകുന്നു. പഠനവും പരിശീലനവും ഉള്‍പ്പെടെ ഒരു വര്‍ഷമാണ് ഇപ്പോള്‍ പദ്ധതിയുടെ കാലാവധി. നിരവധി എം.പിമാരാണ് കാലാവധി ചുരുക്കണമെന്ന ആവശ്യവുമായി മുന്നോട്ടുവരുന്നത്.

മാതാപിതാക്കളുടെ ഏക മകനാണെങ്കില്‍ ഒഴിവാക്കിക്കൊടുക്കണമെന്നും പാര്‍ലമെന്ററി തലത്തില്‍ ആവശ്യം ഉയര്‍ന്നിട്ടുണ്ട്. ഈ സാഹചര്യത്തില്‍ വിഷയം ചര്‍ച്ചചെയ്യുന്നതിന് പാര്‍ലമെന്റിലെ തന്നെ ആഭ്യന്തരപ്രതിരോധ സമിതി വ്യാഴാഴ്ച പ്രത്യേക യോഗം ചേരുന്നതാണ്. പദ്ധതിയില്‍ ചേരാന്‍ മുന്‍പോട്ടു വന്നവരില്‍ നല്ലൊരു ശതമാനവും രാജ്യത്തെ തന്ത്രപ്രധാനമായ സ്ഥാനങ്ങളില്‍ ജോലി ചെയ്യുന്നവരാണ്.

Top