പാര്‍ലമെന്‍റിന്‍റെ ശൈത്യകാലസമ്മേളനം വെള്ളിയാഴ്ച മുതല്‍ ആരംഭിക്കും

parliament

ന്യൂഡല്‍ഹി : പാര്‍ലമെന്റിന്റെ ശീതകാലസമ്മേളനത്തിന് നാളെ തുടക്കമാകും.

മുത്തലാഖിനെതിരായ കേന്ദ്രനിയമമുള്‍പ്പടെ 39 ബില്ലുകളാണ് ഈ സമ്മേളനത്തില്‍ അവതരിപ്പിക്കുക.

സഭ തടസമില്ലാതെ നടത്തുന്നതിന് സഹകരണം തേടി വ്യാഴാഴ്ച വൈകുന്നേരം സ്പീക്കര്‍ സര്‍വ്വകക്ഷിയോഗം വിളിച്ചിരുന്നു.

14 ദിവസങ്ങളിലായി നടക്കുന്ന ശൈത്യകാലസമ്മേളനം ജനുവരി 5 വരെ നീണ്ടുനില്‍ക്കും.

മുത്തലാഖ് ഭരണഘടനാവിരുദ്ധമായി സുപ്രീംകോടതി ഉത്തരവിട്ട സാഹചര്യത്തില്‍ മുസ്ലീം സ്ത്രീകളുടെ വിവാഹാവകാശങ്ങള്‍ സംരക്ഷിക്കുന്നത് ലക്ഷ്യമിട്ടുള്ള നിയമനിര്‍മാണത്തിനുള്ള ബില്ലാണ് ഈ സമ്മേളനത്തിലെ ഏറ്റവും പ്രധാനപ്പെട്ടത്.

ഇതിനുപുറമെ ജിഎസ്ടി ഭേദഗതി ബില്‍, പാപ്പരത്ത നിയമഭേദഗതി ബില്‍, എന്നിവ ഈ സമ്മേളനത്തില്‍ അവതരിപ്പിക്കും.

വാടകഗര്‍ഭധാരണം നിയന്ത്രണ ഭേദഗതി ബില്‍, അഴിമതി നിരോധനനിയമം ഭേദഗതി ബില്‍ എന്നിവയുള്‍പ്പടെയുള്ളവയും പാര്‍ലമെന്റില്‍ അവതരിപ്പിക്കും.

Top