അതിർത്തി സംഘർഷ വിഷയം; പാർലമെന്റ് ഇന്നും പ്രക്ഷുബ്ധമാകും

ഡൽഹി: പാർലമെന്റ് ഇന്നും അതിർത്തി സംഘർഷ വിഷയത്തിൽ പ്രക്ഷുബ്ധമാകും. വിഷയം സഭയിൽ ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇന്നും കോൺഗ്രസ് ഇരു സഭകളിലും അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്കിയിട്ടുണ്ട്. രാജ്യത്തെ കൊവിഡ് സാഹചര്യം, രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയ്ക്ക് എതിരായ കേന്ദ്ര ആരോഗ്യമന്ത്രിയുടെ കത്ത് തുടങ്ങിയ വിഷയങ്ങളും ഇന്ന് കോൺഗ്രസ് സഭയിൽ ഉന്നയിക്കും. കാലഹരണപ്പെട്ട നിയമങ്ങൾ പിൻവലിയ്ക്കലാണ് ഇന്ന് ലോകസഭയുടെ നിയമനിർമ്മാണ അജണ്ട. രാജ്യത്തെ പട്ടിക വർഗ പുന:ക്രമീകരണം സംബന്ധിച്ച ഭരണഘടനാ ഭേഭഗതി ബില്ലാണ് രാജ്യസഭ ഇന്ന് പരിഗണിയ്ക്കുക

Top