എംപിമാരുടെ സസ്‌പെന്‍ഷന്‍; പാര്‍ലമെന്റ് നടപടികള്‍ ഇന്നും പ്രക്ഷുബ്ധമാകും

തിരുവനന്തപുരം: എംപിമാരുടെ സസ്‌പെൻഷൻ വിഷയത്തിൽ പാർലമെന്റ് നടപടികൾ ഇന്നും പ്രക്ഷുബ്ധമാകും. വിഷയം അടിയന്തരപ്രമേയമായി അവതരിപ്പിക്കാനാണ് കോൺഗ്രസിന്റെ തീരുമാനം. നടപടിയിൽ പുനരാലോചനയില്ലെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി.

നാല് എംപിമാരുടെ സസ്‌പെൻഷൻ സഭയ്ക്ക് അകത്തും പുറത്തും കോൺഗ്രസ് ഉന്നയിക്കും. മറ്റ് നടപടികൾ ഉപേക്ഷിച്ച് വിഷയം ചർച്ച ചെയ്യണമെന്ന ആവശ്യം അടിയന്തര പ്രമേയമായി അവതരിപ്പിക്കും. സർക്കാർ ആവശ്യമറിയിച്ചില്ലെങ്കിൽ ശക്തമായ പ്രതിഷേധമായിരിക്കും സഭയിലുണ്ടാവുകയെന്ന് കൊടിക്കുന്നിൽ സുരേഷ് വ്യക്തമാക്കി.

Top