തുടര്‍ച്ചയായ ആറാം ദിവസവും പാര്‍ലമെന്റ് സ്തംഭിച്ചു ; ഇരു സഭകളും നിര്‍ത്തിവെച്ചു

indian parliament

ദില്ലി: തുടര്‍ച്ചയായ ആറാം ദിവസവും പാര്‍ലമെന്റ് സ്തംഭിച്ചു. ചൗക്കിദാര്‍ ചോര്‍ ഹെ എന്ന മുദ്രാവാക്യവുമായി കോണ്‍ഗ്രസും രാഹുല്‍ ഗാന്ധി ചോര്‍ ഹെ എന്ന് വിളിച്ചും പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിക്കാട്ടിയും ഭരണപക്ഷവും നടുത്തളത്തിലേക്ക് നീങ്ങുകയായിരുന്നു. ചര്‍ച്ചയ്ക്കു തയ്യാറെന്ന സര്‍ക്കാര്‍ നിലപാട് പ്രതിപക്ഷം തള്ളി.

റഫാല്‍ ഇടപാടില്‍ സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷണം ആവശ്യമില്ലെന്ന് സര്‍ക്കാര്‍ പാര്‍ലമെന്റില്‍ വ്യക്തമാക്കി. ജെപിസി ഇല്ലാതെ ഒത്തുതീര്‍പ്പില്ലെന്ന കോണ്‍ഗ്രസ് നിലപാടെടുത്തതോടെയാണ് പാര്‍ലമെന്റ് ഇന്നും സ്തംഭിച്ചത്.

അതേസമയം റഫാല്‍ ഇടപാട് പരിശോധിക്കുന്ന സിഎജി കരട് റിപ്പോര്‍ട്ട് പ്രതിരോധ മന്ത്രാലയത്തിന്റെ പ്രതികരണത്തിനായി നല്‍കി. റഫാലില്‍ ചര്‍ച്ച നടന്നതാണ്. ആവശ്യം ജെപിസി രൂപീകരിച്ചുള്ള അന്വേഷണമാണെന്നായിരുന്നു കോണ്‍ഗ്രസ് കക്ഷി നേതാവ് മല്ലികാര്‍ജ്ജുന ഖര്‍ഗെ പറഞ്ഞത്. ചര്‍ച്ച വേണ്ടെന്ന പ്രതിപക്ഷ നിലപാടിനെതിരെ സ്പീക്കറും രംഗത്തെത്തിയതോടെ പാര്‍ലമെന്റ് പ്രക്ഷുബ്ധമായി.

Top