പാര്‍ലമെന്റ് അതിക്രമം ; അരാജകത്വം സൃഷ്ടിക്കാനാണ് പ്രതികള്‍ ശ്രമിച്ചതെന്ന് ഡല്‍ഹി പൊലീസ്

ഡല്‍ഹി : പാര്‍ലമെന്റ് അതിക്രമത്തിലൂടെ പ്രതികള്‍ ശ്രമിച്ചത് അരാജകത്വം സൃഷ്ടിക്കാനെന്ന് ഡല്‍ഹി പൊലീസ്. കൂടുതല്‍ പേരെ ഉള്‍പ്പെടുത്തി പ്രതിഷേധം നടത്താന്‍ ശ്രമം നടന്നു. കേസില്‍ കസ്റ്റഡിയിലുള്ള മഹേഷിനും ഗൂഢാലോചനയില്‍ വ്യക്തമായ പങ്കുള്ളതായി പൊലീസ് അറിയിച്ചു. തെളിവെടുപ്പിനായി ലോക്‌സഭാ അധികൃതരെ സമീപിക്കാനാണ് ഡല്‍ഹി പൊലീസിന്റെ തീരുമാനം.

കേസില്‍ കസ്റ്റഡിയിലുള്ള മഹേഷ് നീലവുമായി നിരന്തരം ആശയ വിനിമയം നടത്തിയെന്നാണ് ഡല്‍ഹി പൊലീസ് പറയുന്നത്. മറ്റൊരു പ്രതി ലളിത് ഫോണുകള്‍ ഉപേക്ഷിച്ചത് ഹരിയാന രാജസ്ഥാന്‍ അതിര്‍ത്തിയിലാണെന്നാണ് സംശയം. ഡല്‍ഹിയിലെ ഒരു ഹോട്ടലിലും പ്രതികള്‍ താമസിച്ചുവെന്നും കണ്ടെത്തിയിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം ജൂലായില്‍ സംഘം മൈസൂരില്‍ ഒത്തുകൂടിയിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഷൂവില്‍ അറയുണ്ടാക്കി ഒളിപ്പിച്ചാല്‍ കണ്ടെത്തില്ലെന്ന പദ്ധതി മനോരഞ്ജന്റേതായിരുന്നു. അമോള്‍ ഷിന്‍ഡേ മുംബൈയില്‍ നിന്ന് 1200 രൂപക്ക് സ്‌മോക്ക് ഗണ്‍ വാങ്ങിയെന്നും ഡല്‍ഹി പൊലീസ് കണ്ടെത്തിയിരിക്കുന്നത്.

Top