ന്യൂഡല്‍ഹി: പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിഷയത്തില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ ബഹളത്തില്‍ ഇന്നും പാര്‍ലമെന്റിന്റെ ഇരുസഭകളും പ്രക്ഷുബ്ധമായേക്കും. പെഗാസസ് വിഷയത്തില്‍ സര്‍ക്കാരിനെതിരെ യോജിച്ച് നീങ്ങാനാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ തീരുമാനം.
അതേസമയം പെഗാസസ് വിഷയത്തിനൊപ്പം കര്‍ഷക സമരത്തിലും ഇന്ധനവില വര്‍ധനയിലും പ്രതിഷേധം ശക്തമാക്കാനും പ്രതിപക്ഷം തീരുമാനിച്ചിട്ടുണ്ട്.