ബ്രെ​ക്​​സി​റ്റ്​ ക​രാ​ര്‍ ഇ​ന്ന്​ പാ​ര്‍​ല​മെന്‍റി​ല്‍ ; വോട്ടെടുപ്പ് നടക്കും

ലണ്ടന്‍ : യൂറോപ്യന്‍ യൂണിയനുമായി പുതിയ കരാറില്‍ ധാരണയായതിനു ശേഷം ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ബ്രസല്‍സില്‍നിന്ന് മടങ്ങിയെത്തി. ശനിയാഴ്ചയാണ് പുതിയ കരാറില്‍ പാര്‍ലമന്റെില്‍ വോട്ടെടുപ്പ് നടക്കുക.

ഇന്ന് ബ്രിട്ടീഷ് പാർലമെന്റിന്റെ പ്രത്യേകസമ്മേളനമാണ് ചേരുന്നത്. 37 വർഷത്തിനു ശേഷമാണ് ബ്രിട്ടീഷ് പാർലമെന്റ് ശനിയാഴ്ച ചേരുന്നത്.

650 അംഗ പാര്‍ലമന്റെ് സീറ്റില്‍ ഭരണകക്ഷിയായ കണ്‍സര്‍വറ്റിവ് പാര്‍ട്ടിക്ക് ഭൂരിപക്ഷം നേടാനാവില്ലെന്നിരിക്കെ, മറ്റു പാര്‍ട്ടികളുടെയും സ്വതന്ത്ര എം.പിമാരുടെയും പിന്തുണയുറപ്പിക്കാമെന്ന കണക്കുകൂട്ടലിലാണ് ബോറിസ്. അംഗങ്ങളുടെ പിന്തുണ നേടാനുള്ള പ്രചാരണം വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റഅബ് ഏറ്റെടുത്തിട്ടുണ്ട്.

ലേബര്‍പാര്‍ട്ടിക്ക് 244 അംഗങ്ങളാണുള്ളത്. അതില്‍ 20 പേര്‍ ബ്രെക്‌സിറ്റ് അനുകൂലികളാണ്. കാര്യങ്ങള്‍ അനുകൂലമായാല്‍ ഒക്‌ടോബര്‍ 31ന് ബ്രിട്ടന്‍ യൂറോപ്യന്‍ യൂനിയനില്‍നിന്ന് വിടവാങ്ങും. കരാര്‍ തള്ളിയാല്‍, ബ്രെക്‌സിറ്റ് നീട്ടുകയേ നിര്‍വാഹമുള്ളൂ. ഇക്കാര്യത്തില്‍ 27അംഗരാജ്യങ്ങളുമായി ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുമെന്നാണ് യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് ഡോണള്‍ഡ് ടസ്‌ക് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നത്.

Top