മമ്മൂട്ടി ചിത്രം പരോളിന്റെ പ്രീ റിലീസ് ടീസര്‍ പുറത്തിറങ്ങി

parole

വാഗത സംവിധായകനായ ശരത് സന്ദിത് സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം പരോളിന്റെ പ്രീ റിലീസ് ടീസര്‍ പുറത്തിറങ്ങി. ആന്റണി ഡിക്രൂസ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ആന്റണി ഡിക്രൂസാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

മിയ, ഇനിയ എന്നിവരാണ് നായികമാരായെത്തുന്നത്. ലാലു അലക്‌സ് ,സിദ്ധിഖ്, സുരാജ് വെഞ്ഞാറമൂട്, സൂധീര്‍ കരമന, ഇര്‍ഷാദ്, സോഹന്‍ സിനുലാല്‍, അരിസ്‌റ്റോ സുരേഷ്, അലന്‍സിയാര്‍ , സിജോയ് വര്‍ഗീസ്, വികെ പ്രകാശ് എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍. പരോള്‍ മാര്‍ച്ച് 31ന് തിയറ്ററുകളിലെത്തും.

Top