പറക്കുന്നതിനിടെ വിമാനത്തിന്റെ എഞ്ചിന്‍ ഭാഗം അടര്‍ന്നു വീണു

plane engine fell

വാഷിങ്ടണ്‍: പറക്കുന്നതിനിടെ വിമാനത്തിന്റെ എഞ്ചിന്‍ ഭാഗം അടര്‍ന്നുവീണു. പെസിഫിക് സമുദ്രത്തിനു മുകളിലൂടെ പറക്കുന്നതിനിടയിലാണ് സംഭവം. യുണൈറ്റഡ് എയര്‍ലൈന്‍സിന്റെ 1175 വിമാനത്തിന്റെ എഞ്ചിനെ പൊതിഞ്ഞിരുന്ന ലോഹനിര്‍മ്മിത ഭാഗമാണ് അടര്‍ന്ന് വീണത്.

എന്നാല്‍, മറ്റു അപകടങ്ങളൊന്നും ഇല്ലെന്നും യാത്രക്കാര്‍ സുരക്ഷിതരാണെന്നും അധികൃതര്‍ അറിയിച്ചു.373 യാത്രക്കാരാണ് അപകട സമയത്ത് വിമാനത്തിലുണ്ടായിരുന്നത്. സംഭവം നടന്ന സമയത്തെ വിമാനത്തിനുള്ളിലെ ദൃശ്യങ്ങള്‍ യാത്രക്കാര്‍ സാമൂഹികമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

എഞ്ചിന്‍ ഭാഗം അടര്‍ന്നുവീണതിനെ തുടര്‍ന്ന് വിമാനം ഹോനോലുലുവിലെ റണ്‍വേയില്‍ അടിയന്തര ലാന്‍ഡിങ് നടത്തി. സാന്‍ഫ്രാന്‍സിസ്‌കോയില്‍ നിന്ന് ഹോനോലുലുവിലേക്കുള്ള യാത്രയിലായിരുന്നു വിമാനം. പെട്ടെന്ന് ശബ്ദം കേള്‍ക്കുകയും വിമാനം ആടിയുലയുകയും ചെയ്‌തെന്നാണ് യാത്രക്കാര്‍ പറയുന്നത്‌.

Top