യുണൈറ്റഡ് നേഷന്‍സ്: കൊറോണ വൈറസിന്റെ വകഭേദമായ ഡെല്‍റ്റയെ വിയറ്റ്‌നാമില്‍ കണ്ടെത്തി. ലോകാരോഗ്യ സംഘടനയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. കോവിഡ് രണ്ടാം തരംഗത്തെ വിജയകരമായി അതിജീവിച്ച രാജ്യങ്ങളിലൊന്നാണ് വിയറ്റ്‌നാം.എന്നാല്‍ വിയറ്റ്‌നാമില്‍ കണ്ടെത്തിയത് പുതിയ വൈറസല്ലെന്നും ഇത് ഇന്ത്യയില്‍ കണ്ടെത്തിയതിന്റെ വകഭേദമാണന്നും ലോകാരോഗ്യ സംഘടന പ്രതിനിധി കിഡോങ് പാര്‍ക്ക് വ്യക്തമാക്കി.
അധിക ജനിതകമാറ്റം സംഭവിച്ച ഡെല്‍റ്റ വകഭേദമാണിത്. അതിനാല്‍ കൂടുതല്‍ നിരീക്ഷണം ആവശ്യമാണന്നും അദ്ദേഹം അറിയിച്ചു. ലോകാരോഗ്യ സംഘടനയുടെ നിര്‍വചനപ്രകാരം നിലവില്‍ ഇവിടെ പുതിയ വകഭേദങ്ങളൊന്നുമില്ല. എന്നാല്‍ കോവിഡ് രണ്ടാംതരംഗത്തില്‍ ഇക്കഴിഞ്ഞ ഏപ്രില്‍ മുതല്‍ വിയറ്റ്‌നാമില്‍ പുതിയ കേസുകള്‍ വര്‍ദ്ധിക്കുകയാണ്.